Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഒൻപത് തുരങ്കങ്ങളും തയ്യാറായി, ഇത്തിഹാദ് റെയിൽ പദ്ധതി വൈകാതെ പൂർത്തിയാവും

November 24, 2021

November 24, 2021

അബുദാബി : 1200 കിലോമീറ്റർ നീളമുള്ള ഇത്തിഹാദ് റെയിൽ പദ്ധതിയിൽ പെടുന്ന ഒൻപത് തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയായതായി അധികൃതർ. 600 തൊഴിലാളികൾ 10 ലക്ഷം മണിക്കൂറോളം ജോലി ചെയ്താണ് തുരങ്കങ്ങൾ നിർമിച്ചത്. റെക്കോർഡ് സമയത്തിൽ ഒരുങ്ങിയ ഈ തുരങ്കങ്ങളുടെ ആകെ നീളം 6.9 കിലോമീറ്ററാണ്. 


വന്യജീവികൾക്കും ജനങ്ങൾക്കും ശല്യമാകാതെ നടത്തിയ നിർമ്മാണപ്രവർത്തനത്തിൽ നൂതന ഉപകരണങ്ങളാണ് ഉപയോഗിച്ചത്. ശബ്ദമലിനീകരണം കുറയ്ക്കാനും പാറ തുറന്നെടുക്കാൻ നടത്തിയ സ്ഫോടനങ്ങളുടെ ആഘാതം കുറയ്ക്കാനും അത്യാധുനിക ഉപകരണങ്ങളാണ് ഉപയോഗിച്ചത്. നിർമാണം പൂർത്തിയായെങ്കിലും, ജല-വൈദ്യുത ലൈനുകളും മറ്റ് അനുബന്ധ ജോലികളും പൂർത്തിയാക്കിയ ശേഷമാവും തുരങ്കങ്ങൾ ദേശീയ റെയിലുമായി ബന്ധിപ്പിക്കുക. നിർദിഷ്ടസമയത്തിനും രണ്ട് മാസം മുൻപ് തന്നെ നിർമാണം പൂർത്തിയായെങ്കിലും, ഇന്നലെയാണ് അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. പുതിയ റെയിലിലൂടെ വിവിധ എമിറേറ്റുകളിലെ പ്രധാനകേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ കഴിയുമെന്നതിനാൽ യുഎഇക്ക് ആഗോളതലത്തിൽ കൂടുതൽ മുന്നേറാൻ ഇത്തിഹാദ് റെയിൽ സഹായകമാകുമെന്നാണ് വിലയിരുത്തൽ.


Latest Related News