Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ.യിൽ ഇനി മാസ്ക് നിർബന്ധമല്ല, ഇളവുകൾ മാർച്ച്‌ 1 മുതൽ

February 26, 2022

February 26, 2022

അബുദാബി : കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി കുറഞ്ഞതോടെ മാസ്ക് അടക്കമുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്താൻ യു.എ.ഇ തീരുമാനിച്ചു. പൊതു ഇടങ്ങളിൽ മാത്രമാണ് മാസ്ക് നിർബന്ധമല്ലാത്തതെന്നും, അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധാരണം തുടരണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കൊറന്റൈനുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റമുണ്ട്. 

ഇനി മുതൽ രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് കൊറന്റൈൻ നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവർ അഞ്ചുദിവസത്തിനിടെ രണ്ട് തവണ പീ.സി. ആർ പരിശോധനയ്ക്ക് വിധേയരാകണം. കോവിഡ് രോഗികളുടെ കൊറന്റൈൻ വ്യവസ്ഥയിൽ മാറ്റമില്ലെങ്കിലും, കൊറന്റൈൻ ദൈർഖ്യം പുനഃപരിശോധിക്കാൻ ഓരോ എമിറേറ്റുകൾക്കും അധികാരം നൽകിയിട്ടുണ്ട്. പള്ളികളിൽ ഒരുമീറ്റർ അകലം പാലിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്നും ദുരന്ത നിവാരണ സമിതി വിശദീകരിച്ചു. എന്നാൽ, വിനോദ സഞ്ചാര മേഖലയിൽ ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ല. വാക്സിനെടുക്കാത്ത യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന റിപ്പോർട്ട് ഹാജരാക്കണമെന്നും നിർദേശമുണ്ട്. ഇവയിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം. 


Latest Related News