Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ, ആഫ്രിക്കയിൽ നിന്നെത്തിയ യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചു

December 02, 2021

December 02, 2021

കോവിഡിന്റെ പുതിയ പതിപ്പായ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ അറബ് രാജ്യമായി യുഎഇ. ആഫ്രിക്കയിലെ ഒരു രാജ്യത്ത് നിന്നെത്തിയ യുവതിക്കാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യം ഏതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ സൗദി അറേബ്യയിലും ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.

ഒമിക്രോൺ കോവിഡ് ബാധിച്ച യുവതി രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നുവെന്നും, ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ജനങ്ങൾ ഭയചകിതരാവേണ്ട ഘട്ടമില്ലെന്നും, ആരോഗ്യരംഗം സുസജ്ജമാണെന്നും യുഎഇ അറിയിച്ചു.


Latest Related News