Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ജി.സി.സി. രാജ്യങ്ങൾക്ക് ഏകീകൃത പേയ്‌മെന്റ് സംവിധാനം, കരാർ യു.എ.ഇ അംഗീകരിച്ചു

April 12, 2022

April 12, 2022

ദുബായ് : ജി.സി.സി രാജ്യങ്ങൾക്ക് ഏകീകൃത പേയ്‌മെന്റ് സംവിധാനം നിർമിക്കാനുള്ള കരാറിന് യു.എ.ഇ യുടെ അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്‌ അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ കരാറിന് അംഗീകാരം നൽകിയത്.

ഖത്തറിന്റെ നേതൃത്വത്തിലാണ് പേയ്‌മെന്റ് സംവിധാനം ഏകീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. പദ്ധതി പ്രാവർത്തികമായാൽ, വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികൾ കൂടുതൽ സുഗമമാകും. ഈ കരാർ കൂടാതെ നിർണ്ണായകമായ മറ്റ് ചില തീരുമാനങ്ങളും മന്ത്രിസഭ പാസാക്കി. ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഏകോപിപ്പിക്കാൻ വിവിധ രാജ്യങ്ങളിൽ ഓഫീസുകൾ ആരംഭിക്കാനും, കുടുംബകാര്യങ്ങളിലെ കൗൺസിലിംഗ് വിദഗ്ധർക്ക് ലൈസൻസ് നൽകാനുള്ള മാനദണ്ഡം ഏകീകരിക്കാനും യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു.


Latest Related News