Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുരങ്ങുപനി,യു.എ.ഇയിൽ ക്വറന്റൈൻ നിർദേശങ്ങൾ പുറത്തിറക്കി

May 30, 2022

May 30, 2022

അബുദാബി : പുതുതായി മൂന്നുപേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെ കൂടുതൽ കരുതൽ ജാഗ്രതയുടെ യു.എ.ഇ ആരോഗ്യമന്ത്രാലയം.നിലവിൽ നാല് പേർക്കാണ് യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയില്‍ കഴിയണമെന്നും അടുത്ത സമ്പർക്കം  പുലര്‍ത്തിയവര്‍ 21 ദിവസം ക്വാറന്‍റീനില്‍ കഴിയണമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

വീട്ടില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. അടുത്ത സമ്പർക്കം പുലര്‍ത്തുന്നവര്‍ ഹോം ഐസൊലേഷന്‍ പാലിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തുകയും അവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യും. ജനങ്ങള്‍ രോഗം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

മെയ് 24നാണ് യു.എ.ഇയില്‍ ആദ്യ മങ്കി പോക്സ് സ്ഥിരീകരിച്ചത്. യു.എസിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. നിലവില്‍ നാല് കേസുകളാണ് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്.

പനി, ശരീരവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് മങ്കി പോക്സിന്‍റെ ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്. രോഗം ഗുരുതരമായാല്‍ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകള്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലാതെ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ട്. എന്നാല്‍ ആറ് ശതമാനം കേസുകളില്‍ ഇത് മാരകമാകാറുണ്ട്. അതുപോലെ കുട്ടികളിലും ഇത് കൂടുതല്‍ ഗുരുതരമാകാറുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News