Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് പരിശോധനക്ക് യു.എ.ഇ പരിശീലനം ലഭിച്ച നായകളെ രംഗത്തിറക്കുന്നു 

July 09, 2020

July 09, 2020

ദുബായ് : കൊവിഡ് 19 കണ്ടെത്തുന്നതിന് യുഎഇ പ്രത്യേകം പരിശീലനം ലഭിച്ച പട്ടികളെ രംഗത്തിറക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗ ബാധ കണ്ടെത്താന്‍ ഇത്തരം നായകള്‍ക്ക് എളുപ്പം സാധിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി..ഇതിനായി പരിശീലനം പൂർത്തിയാക്കിയ  കെ-9 പോലീസ് നായകളെ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വിമാനത്താവളങ്ങളിലും ജനക്കൂട്ടമുണ്ടാകുന്ന മറ്റു സ്ഥലങ്ങളിലും കോവിഡ് കേസുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ നായകള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കൊവിഡ് 19 പരിശോധിക്കാനെത്തുന്നവരുടെ സ്രവം പ്രത്യേകം തയ്യാറാക്കിയ ഉപകരണത്തിന്റെ പിന്‍ വശത്ത് സ്ഥാപിക്കും. തുടര്‍ന്ന് നായ്ക്കളെ മുന്‍ വശത്ത് മണം പിടിപ്പിക്കുന്നതാണ് രീതി. കൊവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും മറ്റും ഈരീതിയില്‍ പരിശോധന നടത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News