Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യമനിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ യു.എ.ഇ യിൽ എത്തിച്ചു 

September 15, 2019

September 15, 2019

അബുദാബി : യമനിൽ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു. യെമനില്‍ കഴിഞ്ഞ ദിവസമുണ്ടായ സൈനിക നടപടിക്കിടെ മരിച്ച ആറു സൈനികരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച അബുദാബിയിലെ അല്‍ ബതീന്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

രാഷ്ട്ര സേവനത്തിനിടെ വാഹനം തകർന്ന് ആറ് സൈനികർ വീരമൃത്യു വരിച്ചു എന്ന് മാത്രമാണ് യു.എ.ഇ യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ യമനിൽ ഹൂതി വിമതർക്കെതിരെ സൈനിക നടപടിയിൽ പങ്കാളികളായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യാപ്റ്റന്‍ സഈദ് അഹമ്ദ് റാഷിദ് അല്‍ മന്‍സൂരി, വാറന്റ് ഓഫിസര്‍മാരായ അലി അബ്ദുല്ല അഹ്മദ് അല്‍ ധന്‍ഹാനി, സായിദ് മുസല്ലം സുഹൈല്‍ അല്‍ അംരി, സാലിഹ് ഹസ്സന്‍ സാലിഹ് ബിന്‍ അംറോ, നാസര്‍ മുഹമ്മദ് അല്‍ കാബി, സെയ്ഫ് ദാഹി റാഷിദ് അല്‍ തുനൈജി എന്നിവരാണ് മരിച്ചത്. മരിച്ച സൈനികരുടെ കുടുംബത്തെ സായുധസേന അനുശോചനം അറിയിച്ചിരുന്നു.


Latest Related News