Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
മിന്‍ഹാദ് സെനിക കേന്ദ്രത്തില്‍ നിന്നും ഇറ്റലി ജൂലൈ രണ്ടോടെ പിന്‍മാറണമെന്ന് യു.എ.ഇ

June 29, 2021

June 29, 2021

ദുബൈ: ജൂലൈ രണ്ടോടെ മിന്‍ഹാദ് സെനിക കേന്ദ്രത്തില്‍ നിന്നും വിമാനങ്ങളെയും സൈനികരെയും പൂര്‍ണമായും പിന്‍ വലിക്കാന്‍ ഇറ്റലിയോട് യു.എ.ഇ ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. നാറ്റോ അംഗായ ഇറ്റലി തങ്ങളുടെ വിവിധ ഓപ്പറേഷനുകള്‍ക്കായി യു.എ.ഇയുടെ മിന്‍ഹാദ് എയര്‍ബേസ് ഉപയോഗിക്കുന്നുണ്ട്. ഇറാഖ് , അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നാണ് അവര്‍ ഫ്‌ളയിറ്റുകള്‍ പറത്തിയിരുന്നത്. യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി സഊദിക്കും യു.എ.യിക്കും ഇറ്റലി വില്‍ക്കാമെന്നേറ്റിരുന്ന ആയിരക്കണക്കിന് മിസൈലുകളുടെ കരാര്‍ റദ്ദാക്കിയതായി ഇക്കഴിഞ്ഞ ജനുവരിയില്‍ റോം അറിയിച്ചിരുന്നു. 2016ല്‍ ഒപ്പുവച്ച 400 മില്യണ്‍ യൂറോയുടെ കരാറില്‍ നിന്നാണ് ഇറ്റലി പിന്‍മാറിയത്. അതിനിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രങ്ങള്‍ നടക്കുന്നതായി കൂടിയാലോചനകള്‍ നടക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

 


Latest Related News