Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
റാസൽഖൈമ രാജകുടുംബാംഗം ബൈക്കപകടത്തിൽ മരിച്ചു 

November 30, 2019

November 30, 2019

റാസൽഖൈമ : ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ബൈക്കപകടത്തില്‍ റാസ് അല്‍ ഖൈമ രാജകുടുംബാംഗം മരിച്ചു. രാജകുടുംബാംഗമായ ശൈഖ് സഖര്‍ ബിന്‍ താരിഖ് ബിന്‍ കയീദ് അല്‍ ഖാസിമിയാണ് മരിച്ചത്. അല്‍ ധൈത് പ്രദേശത്ത് അർധരാത്രി 12.30 നായിരുന്നു ശൈഖ് സഖറിന്റെ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ടത്.ശൈഖ് സഖര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു. 

ഇന്ന് (ശനിയാഴ്ച) ളുഹർ നമസ്കാരത്തിന് ശേഷം  മൃതദേഹം റാസ് അല്‍ ഖൈമയിലെ അല്‍ ഖവാസിം ഖബറിടത്തില്‍ സംസ്‌കരിച്ചു.റാസ് അല്‍ ഖൈമ പോലീസിലെ ഫസ്റ്റ് ലഫ്റ്റനന്റ് ഉദ്യോഗസ്ഥനായിരുന്നു ശൈഖ് സഖര്‍.

ശൈഖ്  സഖറിന്റെ മരണത്തില്‍ റാസ് അല്‍ ഖൈമയിലെ പോലീസ് സേന അനുശോചനം രേഖപ്പെടുത്തി.


Latest Related News