Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ യിൽ രണ്ടു മലയാളികൾ കൂടി മരിച്ചു,ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 484 പേർക്ക് 

April 20, 2020

April 20, 2020

ദുബായ് : യു.എ.ഇ യിൽ തിങ്കളാഴ്ച രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബിസിനസുകാരനായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ ബാധിച്ചതാണ് മരണ കാരണം.ദുബൈ വെൽകെയർ ആശുപത്രിയിലെ നഴ്സ് എലിസബത്താണ് ഭാര്യ.
 
 ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. ഗൾഫ് മേഖലയിൽ പതിമൂന്നു മലയാളികളാണ് ഇതുവരെ മരിച്ചത്.

ഇന്ന് 484 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ  രാജ്യത്തെ രോഗികളുടെ എണ്ണം 7,265ആയി. രണ്ടു പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 43 ആയെന്നും  ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 74 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതോടെ  രോഗം ഭേദമായവരുടെ എണ്ണം 1,329. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News