Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് 19 : യു.എ.ഇ യിൽ ഒരു മലയാളി കൂടി മരിച്ചു

April 06, 2020

April 06, 2020

അജ്‌മാൻ : യു.എ.ഇയിലെ അജ്മാനിൽ കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പേരാവൂർ കോളയാട് സ്വദേശി ആലച്ചേരി ഹാരിസണ് മരിച്ചത്. 35 വയസായിരുന്നു. തലാല്‍ ഗ്രൂപ്പ്‌ അജ്‌മാന്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു.

പൊതു-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഹാരിസിന്റെ ഭാര്യ ഏഴു മാസം ഗർഭിണിയാണ്.

യു.എ.ഇ യിൽ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഹാരിസ്. നേരത്തെ തൃശൂർ മൂന്നുപീടിക സ്വദേശി പരീത് ദുബായിൽ മരണപ്പെട്ടിരുന്നു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News