Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ഏറ്റവും ഉയർന്ന കോവിഡ് മരണം ഇന്ന്,ആകെ മരിച്ചവർ ആയിരം കവിഞ്ഞു 

February 13, 2021

February 13, 2021

ദുബായ് : യു.എ.ഇയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്ക് ശനിയാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 1001 ആയി.കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം ഒരു ദിവസം ഇത്രയധികം പേർ മരിക്കുന്നത് ഇതാദ്യമായാണ്.

2631 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിക്കുന്നത്.അതേസമയം 3589 പേർക്ക് രോഗം ഭേദമായി.രാജ്യത്ത് ഇതുവരെ 345605 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.326780 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 

പുതിയ വര്ഷം തുടങ്ങിയ ശേഷം യു.എ.ഇയിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നിട്ടുണ്ട്.അവധിക്കാലം ചെലവഴിക്കുന്നതിനായി വിനോദ സഞ്ചാരികളുടെ രാജ്യത്തേക്കുള്ള ഒഴുക്ക് വർധിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News