Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ആറ് കോവിഡ് മരണം, രോഗം സ്ഥിരീകരിച്ചത് 483 പേരിൽ

April 22, 2020

April 22, 2020

ദുബായ് : യു.എ.ഇയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 8,238 ആയി. ഇന്ന് ബുധനാഴ്ച മാത്രം 483 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 131പേർ കൂടി സുഖം പ്രാപിച്ചതോടെ  മൊത്തം രോഗവിമുക്തരായവരുടെ എണ്ണം 1546 ആയി. ഇന്ന് ആറു പേർ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 52 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.ഫരീദാ അൽ ഹൊസാനി അറിയിച്ചു.

ഇന്ന് മരണപ്പെട്ട ആറു പേരിൽമൂന്ന് മലയാളികളും ഉൾപെടും. ഗുരുവായൂര്‍ കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കല്‍ ബാബുരാജ് (55), വടകര പുത്തൂർ 110 കെവി സബ്‌സ്റ്റേഷന് സമീപം താമസിക്കുന്ന ഒതയോത് അഷ്‌റഫ്(62), പത്തനംതിട്ട കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ അജി ഗോപിനാഥ് (42)എന്നിവരാണ് ഇന്ന് മരണപ്പെട്ട മലയാളികൾ.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക  


Latest Related News