Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തുർക്കിയുമായുള്ള ബന്ധം നല്ല നിലയിലാക്കാൻ തയാറാണെന്ന് യു.എ.ഇ 

January 12, 2021

January 12, 2021

ദുബായ് : അൽ ഉല ഉച്ചകോടിയെ തുടർന്ന് ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ നിർണായക നീക്കം നടത്തിയതിനു പിന്നാലെ തുർക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്.യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.തുർക്കിയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് അൻവർ ഗാർഗാഷ് പറഞ്ഞതായി 'മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.

ബന്ധം സാധാരണനിലയിലാക്കാനുള്ള ഏതൊരു നീക്കവും പരസ്പര പരമാധികാരത്തെ മാനിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് ഞായറാഴ്ച പറഞ്ഞു.അതേസമയം,അതേസമയം, മുസ്ലീം ബ്രദർഹുഡിന്റെ 'പ്രധാന സഹായി' എന്ന സ്ഥാനത്ത് നിന്ന് പിന്മാറാൻ അദ്ദേഹം  അങ്കാറയോട് ആവശ്യപ്പെട്ടു.

'അതിർത്തി പ്രശ്‌നങ്ങളോ അതുപോലുള്ള മറ്റ് പ്രശ്‌നങ്ങളോ  തുർക്കിയുമായി ഞങ്ങൾക്കില്ല.മുസ്ലീം ബ്രദർഹുഡിന് നൽകുന്ന പിന്തുണ മാത്രമാണ് പ്രശ്നം.അറബ് സമൂഹവുമായുള്ള ബന്ധം പുനഃക്രമീകരിക്കാനും തുർക്കി തയാറാവണം' സ്‌കൈ ന്യൂസ് അറേബ്യക്ക് നൽകിയ അഭിമുഖത്തിൽ അൻവർ ഗാർഗാഷ് പറഞ്ഞതായി 'മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.

അയൽ രാജ്യങ്ങളുമായി സൗദിയിലെ റിയാദിലുണ്ടാക്കിയ അനുരഞ്ജന കരാർ ഇറാനുമായും തുർക്കിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News