Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ കോവിഡ് ഇളവുകൾ ദുരുപയോഗം ചെയ്യരുത്,വലിയ പിഴ

August 04, 2020

August 04, 2020

ദുബായ് : യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ദുരുപയോഗപ്പെടുത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.വാഹന യാത്രകളിലെ ഇളവുകൾ ഉൾപെടെയുള്ളവയിൽ വിട്ടുവീഴ്ച അനുവദിക്കില്ല. കാറുകളിൽ 3 പേരിൽ കൂടുതൽ  യാത്ര ചെയ്താൽ 3,000 ദിർഹം പിഴ ചുമത്തും. ഒന്നിലേറെ പേർ കാറിൽ യാത്ര ചെയ്യുകയാണെങ്കിൽ മാസ്ക് ധരിക്കണം. കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്നിലധികം ആൾക്കാർക്ക് ഒരേ കാറിൽ യാത്ര ചെയ്യാൻ അനുമതിയുണ്ട്.ഡ്രൈവ് ചെയ്യുന്നയാൾ മാത്രമാണ് വാഹനത്തിലുള്ളതെങ്കിൽ മാസ്ക് നിർബന്ധമില്ല. ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞാലും 3,000 ദിർഹമാണു പിഴ.വാഹനങ്ങളിൽ നിന്നു മാസ്കുകൾ പുറത്തേക്ക്  വലിച്ചെറിഞ്ഞാൽ പിഴയ്ക്കു പുറമെ ലൈസൻസിൽ 6 ബ്ലോക് പോയിന്റുകൾ പതിക്കുകയും ചെയ്യും.പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ കഠിന വ്യായാമം ചെയ്യുമ്പോൾ മാസ്ക് ഒഴിവാക്കാൻ അനുമതിയുണ്ട്. വ്യായാമത്തിനിടെ ശ്വാസ തടസ്സമുണ്ടായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇക്കാര്യത്തിൽ ഇളവനുവദിക്കുന്നത്.. എന്നാൽ വ്യക്തികൾ തമ്മിലുള്ള  അകലം ഉൾപ്പെടെയുള്ള നിബന്ധനകൾ  കൃത്യമായി പാലിച്ചിരിക്കണം.ഹോട്ടലുകളിൽ മേശകൾ തമ്മിൽ ചുരുങ്ങിയത് 2 മീറ്റർ അകലമുണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News