Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പണി പാളി,പൗരൻമാരെ തിരികെക്കൊണ്ടുപോയില്ലെങ്കിൽ കടുത്ത നടപടിയെന്ന് യു.എ.ഇ

April 12, 2020

April 12, 2020

ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ പൗരന്മാരെ തിരികെക്കൊണ്ടുപോകാത്ത രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നൽകി.അതാത്  രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനപ്പരിശോധിക്കും. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്മെന്റ് ക്വാട്ട വെട്ടിക്കുറക്കാനും യു.എ.ഇ തീരുമാനിച്ചു. ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് യു.എ.ഇ വ്യക്തമാക്കിയിട്ടില്ല.

യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വിമാനസർവീസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപെടുത്താമെന്ന് നേരത്തെ യു.എ.ഇ അറിയിച്ചിരുന്നു. ഇതിനു പുറമെ ഫ്‌ളൈ ദുബായ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് കൂടി ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യക്കാരെ തത്കാലം നാട്ടിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിലപാട്.

പുതിയ സാഹചര്യത്തിൽ ഇന്ത്യ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.         


Latest Related News