Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
വാട്സ്ആപ് കോളുകൾക്കുള്ള നിരോധനം യു.എ.ഇ ഉടൻ പിൻവലിച്ചേക്കും 

November 06, 2019

November 06, 2019

ദുബായ്: യുഎഇയിലെ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കു ഇനി ആശ്വസിക്കാം. വോയ്‌സ് കോളുകള്‍ക്ക് രാജ്യത്ത് നിലവിലുള്ള വിലക്ക് ഉടന്‍ നീക്കിയേക്കുമെന്നാണ് റിപ്പോർട്ട് . വാട്‌സാപ്പുമായുള്ള സഹകരണം വര്‍ധിച്ച സാഹചര്യത്തിലാണു യുഎഇയുടെ നടപടി.

വാട്‌സാപ്പുമായുള്ള സഹകരണം വര്‍ധിച്ചതായും വോയ്‌സ് കോളുകള്‍ക്കുള്ള വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ സിഎന്‍ബിസി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. വിവിധ മേഖലകളിൽ വാട്‌സ്‌ആപ്പുമായി മികച്ച ധാരണയിലാണ് ഇപ്പോഴുള്ളതെന്ന് യുഎഇയുടെ ദേശീയ ഇലക്‌ട്രോണിക് സുരക്ഷാ അതോറിറ്റി (നെസ) എക്‌സിക്യുട്ടീവ് ഡയരക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

"വാട്‌സാപ്പുമായുള്ള സഹകരണം വര്‍ധിച്ചു. ഞങ്ങള്‍ നിരവധി കാര്യങ്ങളിൽ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ യുഎഇയില്‍ സഹകരിക്കുകയും പല പദ്ധതികളിലും നല്ല ധാരണയുണ്ടാവുകയും ചെയ്തിട്ടുണ്ട്. വാട്‌സാപ്പിന്റെ വോയ്സ് കോളുകള്‍ക്ക് ഉൾപെടെ പല സേവനങ്ങൾക്കും പ്രക്ഷേപണത്തിനും ഏര്‍പ്പെടുത്തിയ നിരോധനം ഉടന്‍ നീക്കിയേക്കാം. യുഎഇ ടെലി കമൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി(ടിആര്‍എ)യില്‍ നിന്ന് ഞങ്ങള്‍ മനസിലാക്കുന്നത് ഇതാണ്," സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു.

വാട്‌സാപ്പിനു പുറമെ സ്‌കൈപ്പ്, ഫെയ്‌സ്‌ടൈം എന്നിവയിലൂടെയുള്ള വോയ്‌സ് കോളുകള്‍ക്കും യുഎഇയില്‍ നിരോധനമുണ്ട്. നിരോധനം നീക്കാന്‍ വിവിധ മേഖലയിലുള്ളവര്‍ അധികൃതരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ കോളുകള്‍ നിരോധിച്ച യുഎഇ പകരം പ്രാദേശികമായി അംഗീകരിക്കപ്പെട്ട വോയ്സ് കോള്‍ ആപ്ലിക്കേഷനുകളായ ബോട്ടിം, സി'മെ, ഹിയു മെസഞ്ചര്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.


Latest Related News