Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്നവരുടെ എണ്ണം കൂടുന്നു,കൊല്ലം പരവൂർ സ്വദേശി മരിച്ചത് ഷാർജയിൽ

August 01, 2020

August 01, 2020

ഷാർജ : എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ പതിനാലുകാരിയെ ഷാർജയിലെ അപ്പാർട്ട്മെന്റിന് താഴെ മരിച്ച നിലയിൽ കണ്ടെത്തി ഒരാഴ്ച തികയുന്നതിന് മുമ്പ് മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി.കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുരേന്ദ്രന്റെ മകൻ സുമേഷാണ് (24) മരിച്ചത്. ഷാർജ മുവൈലയിൽ ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

കൽബ റോഡിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽ ഫോണിൽ സംസാരിച്ചു നിന്നിരുന്ന ഇദ്ദേഹം ഫോൺ എറിഞ്ഞ് തകർത്ത് താഴേക്ക് ചാടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരക്കാണ് സംഭവം. ഒരു വർഷം മുമ്പാണ് ഇദ്ദേഹം ഷാർജയിൽ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഷാർജ പൊലീസ് അന്വേഷിക്കുന്നുണ്ട്. മാതാവ്: ഓമന

കഴിഞ്ഞ അഞ്ചു മാസങ്ങൾക്കിടെ യു.എ.ഇയിൽ സമാനരീതിയിൽ നടക്കുന്ന നാലാമത്തെ ആത്മഹത്യയാണിത്.കണ്ണൂർ സ്വദേശിയും വ്യവസായിയുമായ കണ്ണൂർ പനങ്കാവ് സ്വദേശി അജിത് തയ്യിൽ ഇക്കഴിഞ്ഞ ജൂൺ ആദ്യവാരമാണ് ഷാർജ അബ്ദുൽനാസർ സ്ട്രീറ്റിലെ ഇരുപത്തിയഞ്ച് നില കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്.പ്രമുഖ വ്യവസായിയും വയനാട് സ്വദേശിയുമായ അറക്കൽ ജോയി ഏപ്രിൽ 23ന് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നാണ് ചാടി ആത്മഹത്യ ചെയ്തത്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News