Breaking News
ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു |
ഇസ്രായേൽ ഉൽപന്നങ്ങളും അകത്തേക്ക്,48 വർഷം നീണ്ട ബഹിഷ്കരണം യു.എ.ഇ പിൻവലിച്ചു

August 29, 2020

August 29, 2020

അബുദാബി : യു.എ.ഇക്കും ഇസ്രായേലിനുമിടയിൽ സമാധാന കരാർ നിലവിൽ വന്നതോടെ ഇസ്രായേൽ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ പിൻവലിച്ചു. ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായി 1972 മുതൽ നിലവിലുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറൽ ഉത്തരവ് പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ പുറപ്പെടുവിച്ചത്. ഇതോടെ, ഇസ്രയേൽ കമ്പനികളുടെ ഉൽപ്പന്നങ്ങൾ യു.എ.ഇയിൽ കൊണ്ടുവരാനും കൈവശം വെക്കാനും കൈമാറാനും സാധിക്കും.

അര നൂറ്റാണ്ടോളം നിലനിന്ന ബഹിഷ്‌കരണ നിയമം എടുത്തുമാറ്റുന്നതോടെ യു.എ.ഇയിൽ നിന്നുള്ള വ്യക്തികൾക്കും കമ്പനികൾക്കും ഇസ്രയേൽ പൗരന്മാരുമായും വ്യക്തികളുമായും കമ്പനികളുമായും വാണിജ്യ-വ്യവസായ കരാറുകൾ ഉണ്ടാക്കാനും യോജിച്ചു പ്രവർത്തിക്കാനും കഴിയും.

ഇതിനിടെ,അടുത്ത തിങ്കളാഴ്ച ഇരു രാജ്യങ്ങൾക്കുമിടയിൽ വാണിജ്യ വിമാനസർവീസുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  

 


Latest Related News