Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
'മഹ' വരുന്നു, യു.എ.ഇ-യിൽ ജാഗ്രതാ മുന്നറിയിപ്പ്

November 03, 2019

November 03, 2019

ദുബായ് :  രൂപപ്പെട്ട 'മഹ' ചുഴലി ഗൾഫ് തീരത്തേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി യു.എ.ഇ  കിഴക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം. ഖൽബ,ഖോർഫുഖാൻ,ഫുജൈറ,ദിബ്ബ തീരങ്ങളിലാണ് 'മഹ'യുടെ ആഘാതം അനുഭവപ്പെടുക. അടുത്ത 24 മണിക്കൂറിനകം ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ എമിറേറ്റിന്റെ തീരങ്ങളിൽ എത്തുമെന്നും കാറ്റഗറി 2 ൽ പെട്ട ചുഴലിക്കൊടുങ്കാറ്റായി മാറുമെന്നുമാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 160 മുതൽ 170 കിലോമീറ്റർ വരെയായിരിയ്ക്കും മധ്യഭാഗത്തെ കാറ്റിന്റെ വേഗം. ഇതേതുടർന്ന് കിഴക്കൻ എമിറേറ്റുകളിൽ ശക്തമായ കൊടുങ്കാറ്റ് അനുഭവപ്പെടുമെന്നും കടലിൽ തിരമാലകൾ ഉയർന്നുപൊങ്ങുമെന്നും യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതി (NCEMA) മുന്നറിയിപ്പ് നൽകി.

വീടുകളുടെ ജനവാതിലുകളും വാതിലുകളും ഭദ്രമായി അടക്കുകയും കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കരുതെന്നും എൻ.സി.ഇ.എം.എ ട്വിറ്ററിൽ ജനങ്ങൾക്ക് നിർദേശം നൽകി. ഇന്ന് (ഞായർ) രാത്രിയോടെ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ എമിറേറ്റുകളിൽ എത്തുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ കടലേറ്റവും വെള്ളപ്പൊക്കവും ഉണ്ടാകാൻ ഇടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


Latest Related News