Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക,നിർദേശങ്ങൾ ഇങ്ങനെ

March 31, 2021

March 31, 2021

ദുബായ് : യുഎഇയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കായുള്ള ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ജിസിസി ഏകീകൃത കസ്റ്റംസ് നയങ്ങളും യുഎഇയുടെ പ്രത്യേക നിയമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഗള്‍ഫ് രാജ്യങ്ങളും യുഎഇയും നിരോധിച്ച ഉല്‍പന്നങ്ങള്‍, വസ്തുക്കള്‍, പരിധിയില്‍ കവിഞ്ഞ പണം എന്നിവ ലഗേജില്‍ പാടില്ല. നിയമലംഘകര്‍ക്കു തടവോ പിഴയോ രണ്ടും ചേര്‍ത്തോ ആയിരിക്കും ശിക്ഷ. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്കള്‍ കണ്ടുകെട്ടും. നിയമം സംബന്ധിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അറബിക്, ഇംഗ്ലിഷ്, ഉര്‍ദു എന്നീ ഭാഷകളില്‍ ദൃശ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് 

അപരിചിതരുടെയും ഉള്ളിലെന്താണെന്ന് വെളിപ്പെടുത്താത്തവരുടെയും ലഗേജ് സ്വീകരിക്കുന്നതും കൈമാറുന്നതും സുരക്ഷിത യാത്രയ്ക്കു തടസ്സമാകും.മരുന്ന് കൈവശം വയ്ക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പടി കരുതണം. മരുന്ന് ബന്ധപ്പെട്ട രാജ്യം നിരോധിച്ചിട്ടില്ലെന്ന ഉറപ്പാക്കണം .ലഹരി മരുന്ന്, ചൂതാട്ടത്തിനുള്ള വസ്തുക്കള്‍, മെഷീനുകള്‍, മീന്‍പിടിക്കാനുള്ള നൈലോണ്‍ വല, പോര്‍ക്ക്, ആനക്കൊമ്ബ്, ലഹരി മരുന്ന്, ചൂതാട്ടത്തിനുള്ള വസ്തുക്കള്‍, മെഷീനുകള്‍, ലേസര്‍ പേന, വ്യാജ കറന്‍സി, ആണവായുധ വസ്തുക്കള്‍, മതവികാരം വ്രണപ്പെടുത്തുന്ന പുസ്തകങ്ങള്‍, ചിത്രങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍, ശില്‍പങ്ങള്‍, പാന്‍, വെറ്റില തുടങ്ങിയവ നിരോധിത വസ്തുക്കളാണ്.200 സിഗററ്റുകളില്‍ കൂടുതല്‍ ഒരാള്‍ കൊണ്ടുവരാന്‍ പാടില്ല. മൃഗങ്ങള്‍, ചെടി, വളം, കീടനാശിനി, ആയുധം, വെടിക്കെട്ടിനും മറ്റും ഉപയോഗിക്കുന്ന വെടിമരുന്ന്, പടക്കോപ്പുകള്‍.മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന്, പ്രസിദ്ധീകരണങ്ങള്‍, പുതിയ ടയറുകള്‍, വാര്‍ത്താവിനിമയ വയര്‍ലസ് ഉപകരണങ്ങള്‍, മദ്യം, സൗന്ദര്യവര്‍ധ-സംരക്ഷണ ഉല്‍പന്നങ്ങള്‍, സംസ്കരിക്കാത്ത വജ്രം, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി എടുത്ത് കൊണ്ടുവരാം.. 60,000 ദിര്‍ഹത്തിനു മുകളിലുള്ള സ്വര്‍ണ, വജ്രാഭരണങ്ങള്‍ക്കു നികുതി നല്‍കേണ്ടിവരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News