Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഇറാനും സിറിയയും ഉള്‍പ്പെടെ 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് യു.എ.ഇ നിര്‍ത്തിവച്ചു

November 26, 2020

November 26, 2020

അബുദാബി: ഇസ്രയേലുമായി നയതന്ത്ര കരാർ ഉണ്ടാക്കിയതിന് പിന്നാലെ ഇറാനും സിറിയയും ഉള്‍പ്പെടെ 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുതുതായി വിസ അനുവദിക്കുന്നത് യു.എ.ഇ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ബിസിനസ് പാര്‍ക്ക് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ഈ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.നവംബര്‍ 18 മുതല്‍ പുതിയ ഇമിഗ്രേഷന്‍ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വന്നതായും നോട്ടീസില്‍ പറയുന്നു.

നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ വിസയ്ക്കും സന്ദര്‍ശക വിസയ്ക്കുമുള്ള പുതിയ അപേക്ഷകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് നോട്ടീസില്‍ പറയുന്നു. ഇറാന്‍, സിറിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സൊമാലിയ, തുര്‍ക്കി, ലിബിയ, യെമന്‍, അള്‍ജീരിയ, കെനിയ, ലെബനന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് യു.എ.ഇ വിസാ വിലക്ക് ഏര്‍പ്പെടുത്തിയത്.

വിസാ വിലക്കില്‍ എന്തെങ്കിലും ഇളവുകളുണ്ടോ എന്ന കാര്യം വ്യക്തമല്ല. വാര്‍ത്തയോട് യു.എ.ഇ ഫെഡറല്‍ അതോറിറ്റി പ്രതികരിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News