Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ യിൽ ഇന്ന് മുതൽ പ്രവേശന വിലക്ക്,നാട്ടിലേക്ക് പോകാനും പ്രയാസമാവും

March 19, 2020

March 19, 2020

ദുബായ് : താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക്  ഇന്നുമുതൽ  യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

എല്ലാതരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്റെ തീവ്രത അനുസരിച്ച്‌ വിലക്ക് കാലാവധി നീട്ടിയേക്കും.

സന്ദര്‍ശക വിസ, വാണിജ്യ വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവര്‍ക്ക് യുഎഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്.എല്ലാ തരം വിസകൾ അനുവദിക്കുന്നതും യു.എ.ഇ നിർത്തിവെച്ചിട്ടുണ്ട്.

ഫ്‌ളൈ ദുബായ് ഉൾപെടെ ഒട്ടുമിക്ക വിമാനക്കമ്പനികളും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ യു.എ.ഇ യിലുള്ളവർക്ക് നാട്ടിലേക്ക് പോകാനും ബുദ്ധിമുട്ടാകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.
 


Latest Related News