Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഇനി ഇന്ത്യൻ എംബസിയുടെ അനുമതി വേണ്ട

June 29, 2020

June 29, 2020

ദുബായ് : വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഇനി മുതൽ എംബസിയുടെ അനുമതി ആവശ്യമില്ലെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങാൻ കഴിയും. നേരത്തെ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വന്ദേ ഭാരത് മിഷൻ വഴിയോ ചാർട്ടേഡ് വിമാനങ്ങളിലോ നാട്ടിലേക്ക് മടങ്ങാൻ അനുമതി ഉണ്ടായിരുന്നത്.ഈ നിബന്ധനയാണ് റദ്ദാക്കിയത്.

പുതിയ ഉത്തരവനുസരിച്ച് എയർഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയും ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം. ജൂലൈ 3 മുതൽ 14 വരെയുള്ള വിമാനങ്ങളിലാണ് ഈ സൗകര്യമുള്ളത്. തിങ്കളാഴ്ച രാത്രി 7 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലക്കായിരിക്കും ടിക്കറ്റുകൾ അനുവദിക്കുക.എയർ ഇന്ത്യയുടെ അബൂദബി, ദുബൈ, ഷാർജ, അൽഐൻ, റാസൽഖൈമ, അജ്മാൻ, ഫുജൈറ ഓഫിസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാനും യാത്രക്കാർക്ക് സാധിക്കുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News