Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സന്ദർശക വിസക്കാർക്ക് യു.എ.ഇയിലേക്ക് പ്രവേശനമില്ല,അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം റദ്ദാക്കി

August 26, 2021

August 26, 2021

ദുബൈ: വിസിറ്റ്​ വിസസക്കാര്‍ക്കും ഇ - വിസക്കാര്‍ക്കും യു.എ.ഇയി​ലേക്ക്​ നേരിട്ട്​ വരാമെന്ന തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചു. ഇത്​ സംബന്ധിച്ച്‌​ എയര്‍ അറേബ്യയുടെ നിര്‍ദേശം വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക്​ ലഭിച്ചു. എന്നാല്‍, മരവിപ്പിച്ച നടപടി താല്‍കാലികമാണെന്നാണ്​ അറിയാന്‍ കഴിഞ്ഞത്​.

ഇന്ത്യ, പാകിസ്​താന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ്​ വിസക്കാര്‍ക്ക്​ ഷാര്‍ജയിലേക്ക്​ വരാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. അതേസമയം, മറ്റ്​ രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ ഷാര്‍ജയിലേക്ക്​ ഇ- വിസയില്‍ വരുന്നതിന്​ തടസമില്ല. റസിഡന്‍റ്​ വിസക്കാര്‍ക്ക്​ നേരത്തെ മതല്‍ അനുമതി നല്‍കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News