Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.ഇ ആശ്വാസത്തിലേക്ക്,പുതിയ കോവിഡ് രോഗികൾ ഗണ്യമായി കുറഞ്ഞു 

July 19, 2020

July 19, 2020

അബുദാബി : യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഞായറാഴ്ചയിലെ റിപ്പോർട്ട് പ്രകാരം  211 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 289 കേസുകളാണ് ഉണ്ടായിരുന്നത്.

യു.എ.ഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം ഞായറാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 352 രോഗികള്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണ നിരക്ക് 339 ആയി.

47,000 പുതിയ പരിശോധനകളിൽ നിന്നാണ്  211 പേരിൽ രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 56,922 ആയി. 49,269 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,314 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ മാളുകളിലെയും ഷോപ്പിംഗ് സെന്ററുകളിലെയും പ്രാര്‍ത്ഥന മുറികള്‍ ജൂലൈ 20 തിങ്കളാഴ്ച മുതല്‍ 30 ശതമാനം ശേഷിയില്‍ വീണ്ടും തുറക്കും. ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് മുതല്‍ 100 ശതമാനം ശേഷിയില്‍ ജോലിയില്‍ പ്രവേശിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News