Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ യിൽ വീണ്ടും കോവിഡ് പിടി മുറുക്കുന്നു?

August 23, 2020

August 23, 2020

ദുബായ് : ഇടവേളക്ക് ശേഷം യു.എ.ഇയിൽ കോവിഡ് വീണ്ടും പിടി മുറുക്കുന്നതായി സൂചന.ജൂലായ് ആദ്യവാരത്തിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ ഇരട്ടിയിലധികം പേർക്ക് രോഗമുക്തി ലഭിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടുകയും സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

ഇക്കഴിഞ്ഞ ജൂലായ് എട്ടിന് യു.എ.ഇ യിൽ 532 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1288 പേർ രോഗമുക്തി നേടിയിരുന്നു. ജൂലായിൽ പ്രതിദിന കണക്കിൽ രോഗമുക്തി നേടിയവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രോഗമുക്തി നേടുന്നവരേക്കാൾ ഇരട്ടിയിലധികമാണ്.കോവിഡ് മരണങ്ങളും വീണ്ടും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 390 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ എൺപത് പേർക്ക് മാത്രമാണ് രോഗം ഭേദമായത്.കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടത് ദേശീയ ഉത്തരവാദിത്വമാണെന്ന് യു.എ.ഇ ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ:ഫരീദ അല്‍ ഹൊസാനി പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിനായി സുരക്ഷാ ബോധവത്ക്കരണം വീണ്ടും ഊർജ്ജിതമാക്കേണ്ട അനിവാര്യതയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വരുത്തുന്ന വീഴ്ചയാണ് കൊറോണ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന് കാരണമാക്കിയെതെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  


Latest Related News