Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഭാര്യയുടെ സ്പോൺസർഷിപ്പിലും ഇനി യു.എ.ഇ യിൽ ജോലി ചെയ്യാം

July 28, 2019

July 28, 2019

ദുബായ്: ഭാര്യയുടെ സ്പോൺസർഷിപ്പിൽ ജോലി ചെയ്യുന്ന ഭർത്താക്കന്മാർക്ക് പ്രത്യേക വർക് പെർമിറ്റ് എടുത്ത് ജോലിചെയ്യാൻ അനുമതി. നിലവിൽ ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ ജോലി ചെയ്യുന്ന ഭാര്യമാർക്ക് മാത്രമേ ഇത്തരത്തിൽ പ്രത്യേക പെർമിറ്റ് എടുത്ത് ജോലി ചെയ്യാൻ അനുമതിയുണ്ട്.ഇത്തരം വിസകളിൽ ജോലി ചെയ്യാൻ അനുമതിയില്ലെന്ന് പ്രത്യേകം സ്റ്റാമ്പ് ചെയ്യാറുണ്ടെങ്കിലും മന്ത്രാലയത്തിൽ നിന്ന് പ്രത്യേകം അനുമതി വാങ്ങിയാണ് ഭാര്യമാർ ജോലി ചെയ്തിരുന്നത്.ഈ ആനുകൂല്യമാണ് പുതിയ നിയമത്തിലൂടെ ഭർത്താക്കന്മാർക്കും ലഭ്യമായിരിക്കുന്നത്.

300 ദിർഹം മാത്രമാണ് പ്രത്യേക അനുമതിക്കായി നൽകേണ്ടത്.രണ്ടു വർഷത്തേക്ക് അനുവദിക്കുന്ന പ്രത്യേക പെർമിറ്റ് കാലാവധിക്ക് ശേഷം ഇതേകാലയളവിലേക്ക് വീണ്ടും പുതുക്കാനാവും.നേഴ്‌സിങ് മേഖലയിൽ ജോലിചെയ്യുന്ന മലയാളി സ്ത്രീകൾക്ക് ഈ ആനുകൂല്യം വളരെ ഉപകാരപ്രദമാകും.
ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് മറ്റ് ജോലികളിലേക്ക് മാറുന്നതിനും പ്രയാസമുണ്ടാവില്ല.മാനവശേഷി - സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്. ഉത്തരവ് പ്രകാരം ഭാര്യയുടെ സ്പോൺസർഷിപ്പിലുള്ള ഭർത്താക്കന്മാരെ ജോലിക്ക് വെക്കാൻ സ്ഥാപനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
സാധാരണഗതിയിൽ യു.എ.ഇ യിൽ ഒരാളുടെ പുതിയ വിസ എടുക്കുന്നതിന് 3000 മുതൽ 5000 ദിർഹം വരെ ചിലവ് വരുന്നതിനാൽ കമ്പനികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തി വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാവും.

യു.എ.ഇ യിൽ 145 സർക്കാർ സേവനങ്ങൾക്ക് ഈയിടെ 50 മുതൽ 94 ശതമാനം വരെ ഫീസ് കുറച്ചിരുന്നു.


Latest Related News