Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ മെഡിക്കൽ സംഘത്തെ ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ

April 29, 2020

April 29, 2020

ന്യൂഡൽഹി : കോവിഡിനെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന് കുവൈത്തിന് പിന്നാലെ യു.എ.ഇയും ഇന്ത്യയിൽ നിന്ന് മെഡിക്കൽ സംഘത്തെ ആവശ്യപ്പെട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു.രോഗികളെ ചികിത്സിക്കാന്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും അയയ്‌ക്കണമെന്നാണ് ആവശ്യം. യു.എ.ഇയുടെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ ഉന്നതോദ്യോഗസ്‌ഥന്‍ അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന്‌ രണ്ട്‌ അഭ്യര്‍ഥനയാണു ലഭിച്ചതെന്ന്‌ ഉന്നതോദ്യോഗസ്‌ഥന്‍ പറഞ്ഞു. അവധിക്കെത്തി ഇന്ത്യയില്‍ കുടുങ്ങിയ ആരോഗ്യസേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരെ തിരികെ യു.എ.യിലെത്തിക്കാന്‍ അനുമതി നല്‍കണമെന്നതായിരുന്നു അതിലൊന്ന്‌. അടിയന്തര സാഹചര്യം മറികടക്കാന്‍ ചുരുങ്ങിയ കാലത്തേക്കെങ്കിലും അധിക ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കുകയോ നിയോഗിക്കുകയോ ചെയ്യാനുള്ള അനുമതി തേടുന്നതായിരുന്നു രണ്ടാമത്തേത്‌.

രണ്ടാഴ്ച മുമ്പാണ് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിദഗ്ധരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തിയത്. യുഎഇയില്‍ ദിവസേന ശരാശരി 500ഓളം പോര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

യുഎഇയിലെ ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാരാണ്. വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതോടെ അവധിയില്‍ പോയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരികെയെത്താന്‍ കഴിയാത്ത സാഹചര്യമാണ്.യു.എ.ഇയുമായുള്ള ഊഷ്‌മളബന്ധം പരിഗണിച്ച്‌ ആദ്യത്തെ ആവശ്യം അംഗീകരിക്കാനാണു സാധ്യത. എന്നാല്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും അയയ്‌ക്കുന്നതു കൂടുതല്‍ വിശകലനങ്ങള്‍ക്കു ശേഷമാകുമെന്നാണു സൂചന.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News