Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ യിലെ നല്ലതും മോശവുമായ സർക്കാർ സേവന കേന്ദ്രങ്ങൾ,ശൈഖ് മുഹമ്മദിന്റെ ട്വീറ്റ് 

September 14, 2019

September 14, 2019

ദുബായ് : യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ അഞ്ച് വീതം പേരുവിവരങ്ങള്‍ പുറത്തുവിട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് കേന്ദ്രങ്ങളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ട്വിറ്ററിലൂടെ വിവരങ്ങൾ പ്രഖ്യാപിച്ചത്. ഫുജൈറ ഫെ‍ഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് സെന്ററാണ് ഏറ്റവും മികച്ച സ്ഥാപനം. ഷാർജ അൽ ഖാൻ എമിറേറ്റ്സ് പോസ്റ്റ് ശാഖ സേവനങ്ങളുടെ കാര്യത്തിൽ ഏറ്റവും മോശം സ്ഥാപനമാണെന്നും ശൈഖ്  മുഹമ്മദ് ട്വീറ്റ് ചെയ്തു.

രാജ്യത്തെ 600 കേന്ദ്രങ്ങളാണ് മൂല്യ നിർണയത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

അഞ്ച് മികച്ച സേവന കേന്ദ്രങ്ങൾ
1. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് സെന്റർ, ഫുജൈറ
2. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അജ്മാൻ കേന്ദ്രം.
3. ട്രാഫിക് ആനൻഡ് ലൈസൻസിങ് സെന്റർ, അജ്മാൻ (ആഭ്യന്ത്ര മന്ത്രാലയം).
4. വാസിത് പൊലീസ് സ്റ്റേഷൻ, ഷാർജ.
5. റാസൽഖൈമ സെന്റർ ഫോർ ഷെയ്ഖ് സായിദ് ഹൗസിങ് പ്രോഗ്രാം.

ഏറ്റവും മോശം അഞ്ച് സേവന കേന്ദ്രങ്ങൾ
1. ഷാർജ അൽ ഖാനിലെ എമിറേറ്റ്സ് പോസ്റ്റ് ശാഖ.
2. ദുബായിലെ അൽ മുഹൈസിന സെന്റർ ഫോർ പ്രിവന്റീവ് മെഡിസിൻ.
3. ഷാർജ സെന്റർ ഓഫ് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യുരിറ്റി അതോറിറ്റി.
4. ബനിയാസ് സെന്റർ ഫോർ സോഷ്യൽ അഫയേഴ്സ്, അബുദാബി.
5. എമിറാത്തിസേഷൻ സെന്റർ, സെന്റർ, ഫുജൈറ.


Latest Related News