Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിലേക്കുള്ള വിലക്ക് വീണ്ടും നീട്ടി,ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ 

May 30, 2021

May 30, 2021

ദുബായ് : ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 30 വരെയാണ് നീട്ടിയത്. എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ കോവിഡ് നിരക്ക് കുറയുന്നതിനാല്‍ യുഎഇ യാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് പ്രവാസികള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ തീരുമാനം.

നേരത്തെ ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടിയിരുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രയ്ക്ക് അനുമതി നല്‍കാവുന്ന രീതിയിലേക്ക് എത്തിയിട്ടില്ലെന്ന യുഎഇ സിവില്‍ ഏവിയേഷന്‍റെയും ദുരന്തനിവാരണ സമിതിയുടെയും വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. 


Latest Related News