Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അറിയിപ്പ് ലഭിക്കട്ടെ,ഇന്ത്യയിലേക്ക് മടങ്ങുന്നവർക്കുള്ള രജിസ്‌ട്രേഷൻ അതിന് ശേഷമാവാമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 

April 28, 2020

April 28, 2020

ദുബായ് : യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാരിൽ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്ന്  യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അറിയിപ്പ് ലഭിച്ചാലുടൻ ഓൺലൈൻ രജിസ്‌ട്രേഷൻ അടക്കമുള്ള നടപടികൾ ആരംഭിക്കുമെന്നും കൗൺസിൽ ജനറൽ വിപുൽ ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ മാതൃരാജ്യത്തേക്ക് മടങ്ങാൻ കണ്ണുനട്ടിരിക്കുന്നതിനിടെയാണ് കൗൺസിൽ ജനറൽ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്.

എയർ ഇന്ത്യയുടേയും നേവിയുടെയും സഹകരണത്തോടെ പ്രവാസി ഇന്ത്യക്കാരെ  തിരിച്ചെത്തിക്കാൻ രാജ്യം തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഖത്തർ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളൊന്നും ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ദുബായ് കോൺസുൽ ജനറലിന്റെ പുതിയ പ്രസ്താവന.നാട്ടിലേക്ക് മടങ്ങാൻ തയാറുള്ള  ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

മൂന്ന് യുദ്ധക്കപ്പലുകൾ ഉപയോഗിച്ച് ആയിരത്തി അഞ്ഞൂറോളം പേരെ ഗൾഫ് രാജ്യങ്ങളിൽ നിന്നും തങ്ങൾക്ക് തിരികെയെത്തിക്കാൻ കഴിയുമെന്ന് നേവി അറിയിച്ചിരുന്നു. എന്നാൽ സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ ആയിരിക്കും  ഈ ദൗത്യത്തിൽ പ്രഥമപങ്ക് വഹിക്കുകയെന്നും വിപുൽ കൂട്ടിച്ചേർത്തു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.     


Latest Related News