Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ: സ്വകാര്യ മേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

December 29, 2018

December 29, 2018

അബുദാബി : പുതുവര്‍ഷം പ്രമാണിച്ച് യു.എ.ഇ സ്വകാര്യ മേഖലയ്ക്ക് 2019 ജനുവരി 1 ന് അവധിയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷിയും എമിറാത്തിവത്കരണവും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി അറിയിച്ചു.

യു.എ.ഇ പ്രസിഡന്റ് ഹിസ്‌ ഹൈനസ് ഷെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്‌ ഹൈനസ് ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡറുമായ ഹിസ്‌ ഹൈനസ് ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ എമിറേറ്റ്സ് ഭരണാധികാരികള്‍ എന്നിവര്‍ക്കും യു.എ.ഇ പൗരന്മാര്‍ക്കും യു.എ.ഇ നിവാസികള്‍ക്കും ഹംലി പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു.

നേരത്തെ, സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചിരുന്നു.


Latest Related News