Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ആരാധനാലയങ്ങൾ നാളെ തുറക്കും,ജുമുഅ അനുവദിക്കില്ല  

June 30, 2020

June 30, 2020

ദുബായ് : യു എ ഇയിലെ മുസ്ലിം പള്ളികളും  ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും ഉൾപെടെയുള്ള എല്ലാ ആരാധനാലയങ്ങളും ബുധനാഴ്ച മുതൽ വിശ്വാസികൾക്കായി തുറക്കും.ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മുസ്‌ലിം പള്ളികളിൽ  വെള്ളിയാഴ്ചകളിലുള്ള ജുമുഅ നമസ്കാരത്തിന് അനുമതി നൽകിയിട്ടില്ല.

ആരാധനാലയങ്ങളിൽ മൊത്തം ശേഷിയുടെ 30 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. മാളുകൾ, വ്യവസായമേഖലകൾ, പാർക്കുകൾ എന്നിവിടങ്ങളിലെ പള്ളികൾ തുറക്കില്ല. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ ആരാധനാലയങ്ങൾ അടക്കണമെന്നും എൻ.സി.ഇ.എം.എ വക്താവ് ഡോ. സൈഫ് അൽ ധഹേരി ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News