Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അഫ്ഘാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി യു.എ.ഇയിൽ അഭയം തേടി

August 18, 2021

August 18, 2021

ദുബായ് : താലിബാന്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന് രാജ്യംവിട്ട അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിക്ക് യു.എ.ഇ അഭയം നല്‍കി. മാനുഷികപരിഗണന നല്‍കിയാണ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യു.എ.ഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച താലിബാന്‍ സേന തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഗനി അയല്‍ രാജ്യമായ തജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായി പിന്നീട് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.ഇതിനു പിന്നാലെ, ബുധനാഴ്ച വൈകുന്നേരത്തോടെയാണ് യു.എ.ഇയില്‍ എത്തിയതായി സ്ഥിരീകരണം വന്നത്. 2014 മുതല്‍ ആറുവര്‍ഷത്തിലേറെ അഫ്ഗാന്‍ പ്രസിഡന്‍റായിരുന്നു ഗനി.


Latest Related News