Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വാട്ട്‌സ്ആപ്പ് കോളുകൾക്കുള്ള വിലക്ക് നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് യു.എ.ഇ

December 08, 2020

December 08, 2020

ദുബായ്: യു.എ.ഇ.യില്‍ വാട്‌സാപ്പ് കോള്‍ നിരോധനം നീക്കാന്‍ സാധ്യത. വാട്‌സാപ്പ്, ഫേസ്‌ടൈം തുടങ്ങിയവയില്‍ വോയ്‌സ് കോളിനുള്ള വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായി യു.എ.ഇ. സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാമേധാവി മുഹമ്മദ് അല്‍ കുവൈത്തി വെളിപ്പെടുത്തി. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ജി.സി.സി. സൈബര്‍സുരക്ഷാ കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി.
“നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ഒരു നിശ്ചിത സമയത്തേക്ക് വാട്ട്‌സ്ആപ്പ് കോളുകൾ അനുവദിച്ചിരുന്നു.വാട്സാപ്പുമായി സഹകരിച്ചു ചില പരിശോധനാ നടപടിക്രമങ്ങൾക്കായാണ് അങ്ങനെ ചെയ്തത്.നിർബന്ധമായും പാലിക്കേണ്ട ചില നിയന്ത്രണങ്ങൾഇനിയുമുണ്ട്.അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. ' അദ്ദേഹം പറഞ്ഞു.

2021 ഓടെ എല്ലാവര്ക്കും ഈ സൗകര്യം അനുവദിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ 2017 ജൂണിൽ യു‌എഇ യിലെ ജനങ്ങൾക്ക് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തുന്നതിന് വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളുകൾ താത്കാലികമായി അനുവദിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News