Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ ദേശീയ ദിനം,ഇന്ന് മുതൽ പൊതു അവധി 

December 01, 2020

December 01, 2020

ദുബായ് : ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള  പൊതു അവധിക്ക് യുഎഇയിൽ ഇന്ന് തുടക്കമാകും. അഞ്ചു ദിവസം നീണ്ട അവധിക്കു ശേഷം സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഞായറാഴ്ച പുനരാരംഭിക്കും.

ബുധനാഴ്ചയാണ് രാജ്യം  49-ാം ദേശീയദിനം ആഘോഷിക്കുന്നത്. മലയാളി സംഘടനകളും കോവി‍ഡ്19 പ്രോട്ടോകോള്‍ അനുസരിച്ചുള്ള ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.അലങ്കരിച്ച വാഹനങ്ങളുടെ പരേഡിനും ആളുകള്‍ കൂട്ടം കൂടിയുള്ള ആഘോഷങ്ങള്‍ക്കും ഇത്തവണ വിലക്കുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി കോവിഡ്  നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. സ്വകാര്യ പാര്‍ട്ടികളും കൂട്ടായ്മകളും ഈ സമയത്ത് അനുവദിക്കില്ല.

20 പേരില്‍ കൂടുതല്‍ വീടുകളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല. മാസ്ക് ധരിക്കല്‍, സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News