Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ജി.എൻ.എം ഡിപ്ലോമക്കാർക്ക് ആശ്വാസം,യു.എ.ഇയിലേക്കുള്ള ഇന്ത്യൻ നെഴ്സുമാരുടെ യോഗ്യതാ പ്രശ്നം പരിഹരിച്ചു

September 14, 2019

September 14, 2019

അബുദാബി: യുഎഇയിൽ ഇന്ത്യൻ നഴ്‌സുമാരുടെ നിയമനത്തിന് തടസ്സമായിനിന്നിരുന്ന യോഗ്യതാ പ്രശ്നത്തിന് പരിഹാരമായി. ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച മൂന്നുവര്‍ഷത്തേയും മൂന്നര വര്‍ഷത്തെയും ജിഎൻഎം ഡിപ്ലോമാ കോഴ്‌സുകൾ തുല്യമായിരിക്കുമെന്നും നിയമനങ്ങളിൽ രണ്ട് കോഴ്‌സുകൾക്കും തുല്യത ഉണ്ടെന്നും ഇന്ത്യൻ നഴ്‍സിങ് കൗൺസിൽ ഉത്തരവിട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

2004നുമുമ്പ് നഴ്‌സിങ് കൗൺസിലിന്റെ ഡിപ്ലോമാ കോഴ്‌സ് മൂന്നുവർഷമായിരുന്നു. പിന്നീട് ഇതിന്റെ ദൈർഘ്യം മൂന്നര വർഷമാക്കിയിരുന്നു. ഇതുകാരണം 2004നുമുമ്പ് പഠിച്ചിറങ്ങിയ ജിഎൻഎം ഡിപ്ലോമയുള്ള ഒട്ടേറെപ്പേർക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചില്ല. നേരത്തേ നിയമനം ലഭിച്ച പലർക്കും ജോലി നഷ്ടപ്പെടുകയുംചെയ്തു. രണ്ട് കോഴ്‌സുകളും തുല്യമാണെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ യുഎഇയുടെ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിനെ അറിയിച്ചിട്ടുണ്ട്.


Latest Related News