Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ യാത്ര:വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് സെന്ററുകള്‍ വേണം

June 23, 2021

June 23, 2021

വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് സെന്ററുകള്‍ വേണം
കോഴിക്കോട്: ഇന്ത്യയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനയാത്ര ഇനിയും നീളാന്‍ സാധ്യത. കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് ഇന്നു മുതല്‍ ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അനുമതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് വിമാന യാത്ര വീണ്ടും നീളുമെന്നാണ് കരുതുന്നത്.ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന യാത്രക്കാര്‍ 48 മണിക്കൂര്‍ കാലാവധിയുള്ള കൊവിഡ് പരിശോധന റിപോര്‍ട്ടിനു പുറമെ വിമാനത്താവളത്തില്‍ വച്ച് വീണ്ടും പരിശോധന നടത്താനുള്ള നിര്‍ദേശമാണ് യാത്രക്കാര്‍ക്ക് തടസമായത്. ഇന്ത്യയിലെ 34 വിമാനത്താവളങ്ങളില്‍ ഇത്തരം പരിശോധന നടത്താനുള്ള സൗകര്യം ഇല്ല. 12 മുതല്‍ 18 വയസുള്ളവരുടെ യാത്രാ മാനദണ്ഡങ്ങളിലും അനിശ്ചിതത്വമുണ്ട്. തുടക്കത്തില്‍ ഇന്‍ഡിഗോ മാത്രമായിരുന്നു യാത്രക്കാരില്‍ നിന്നും ബുക്കിങ് ആരംഭിച്ചിരുന്നതെങ്കിലും പിന്നീട് അവര്‍ നിര്‍ത്തി.

 


Latest Related News