Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ തബൂക്കിൽ പള്ളിയിൽ രണ്ടുപേരെ കുത്തിക്കൊന്നു 

April 10, 2021

April 10, 2021

തബൂക് : സൗദിയിലെ അൽ ബവാദി ഡിസ്ട്രിക്റ്റിൽ പള്ളിയിൽ രണ്ടു പേർ കൊല്ലപ്പെട്ടു.പ്രഭാത നമസ്‍കാരത്തിനിടെയാണ് എഴുപതു വയസ്സുള്ള സൗദി പൗരൻ രണ്ടു പേരെ കുത്തി കൊലപ്പെടുത്തിയത്.64 കാരനായ മുഅദ്ദിനും 75 വയസ്സ് പ്രായമുള്ള മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്.

ബാങ്കുവിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രതി മുഅദ്ദിനെയും മറ്റൊരാളെയും കൊലപ്പെടുത്തിയത്.ബാങ്ക് വിളിക്കുന്നതിൽ നിന്ന് തടഞ്ഞതാണ് ഇയാൾ പ്രകോപിതനാകാൻ കാരണമെന്നാണ് വിവരം. പ്രതി മാനസിക രോഗിയാണെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ പിനീട് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News