Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഏഷ്യാ കപ്പിനുള്ള കുവൈത്ത് അണ്ടർ 19 ക്രിക്കറ്റ് ടീമിൽ രണ്ട് മലയാളികൾ

December 22, 2021

December 22, 2021

കുവൈത്ത് സിറ്റി : ഡിസംബർ 23 ന് യുഎഇയിൽ ആരംഭിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള കുവൈത്ത് ടീമിൽ രണ്ട് മലയാളികളും. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശി ഹെന്റി തോമസും, എറണാകുളം ഇടപ്പള്ളിക്കാരനായ ഈഥൻ സഞ്ജയ് ചെറിയാനുമാണ് ടീമിൽ ഇടംപിടിച്ചത്. 

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹെന്റി, ഇബ്നുസീന ആശുപത്രിയിലേ നേഴ്സായ തോമസ് ജോസഫിന്റെയും, അൽ ബഹർ ആശുപത്രിയിൽ നേഴ്സായ ബിജി ജേക്കബിന്റെയും മകനാണ്. സാൽമിയ ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഈഥൻ. ഗൾഫ് സാറ്റിലെ എൻജിനീയറായ സഞ്ജയ്‌ ബാബു, ഹിൽറ്റിയിലെ ആർക്കിടെക്റ്റ് ആയ നിർമല എന്നിവരാണ് മാതാപിതാക്കൾ. ഇരുവരെയും കൂടാതെ 
മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ സ്വദേശികളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഡിസംബർ 24 ന് ശ്രീലങ്കയുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം.


Latest Related News