Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ സീബ് മാർക്കറ്റിൽ തീപിടുത്തം,രണ്ടു പേർക്ക് പരിക്കേറ്റു

August 18, 2021

August 18, 2021

മസ്കത്ത്: സീബ് മാര്‍ക്കറ്റില്‍ തീപിടിത്തം. മാര്‍ക്കറ്റിലെ കമേഴ്സ്യല്‍ സ്റ്റോറിലുണ്ടായ തീപിടിത്തത്തില്‍രണ്ടു പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സ്ഥാപനയുടമകള്‍ അഗ്നിബാധ ഒഴിവാക്കുന്നതിനായി എല്ലാവിധ സുരക്ഷനടപടികളും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു.

ഒമാനില്‍ മറ്റ് രണ്ടിടത്തും തീപിടിത്തമുണ്ടായി. ദാഖിലിയ ഗവര്‍ണറേറ്റില്‍ വാഹനങ്ങള്‍ കയറ്റി വന്ന ട്രെയിലര്‍ ട്രക്കിനാണ് തീപിടിച്ചത്.

തിങ്കളാഴ്ച രാത്രി ഖര്‍നല്‍ ആലമിലായിരുന്നു സംഭവം. ഇബ്രിയില്‍ വീടിന് തീപിടിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. രണ്ടു സംഭവങ്ങളിലും ആര്‍ക്കും പരിക്കില്ലാതെ തീയണച്ചു.


Latest Related News