Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായിൽ വിഷവാതകം ശ്വസിച്ച് രണ്ടു സ്ത്രീകൾ മരിച്ചു

January 22, 2020

January 22, 2020

ദുബായ് : വിഷവാതകം ശ്വസിച്ച്‌ ഏഷ്യക്കാരായ രണ്ട് സ്ത്രീകള്‍ ദുബായില്‍ മരിച്ചു. ബര്‍ ദുബായിലെ താമസവില്ലയിലെ വീട്ടുജോലിക്കാരായ സ്ത്രീകളാണ് മരിച്ചത്.

രാത്രിയില്‍ തണുപ്പകറ്റാന്‍ കൂട്ടിയിട്ട തീക്കനലില്‍ (ചാര്‍ക്കോള്‍) നിന്നുമുണ്ടായ കാര്‍ബണ്‍മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗൾഫ് ന്യൂസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജനലുകളും വാതിലുകളും പൂര്‍ണ്ണമായും അടച്ചിരുന്നതിനാല്‍ മുറിയില്‍ വായുസഞ്ചാരം ഉണ്ടായിരുന്നില്ല. കൂടാതെ മുറിയില്‍ സൗണ്ട് ഇന്‍സുലേറ്റുകളും ഘടിപ്പിച്ചിരുന്നു. അപകടകരമായ അളവില്‍ മുറിക്കുള്ളില്‍ തങ്ങിനിന്ന വാതകം ഉള്ളില്‍ ചെന്ന് ഉറക്കത്തില്‍ ശ്വാസതടസ്സം നേരിട്ടായിരുന്നു മരണം.


Latest Related News