Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ വാഹനാപകടങ്ങളിൽ രണ്ട് മരണം,പതിനൊന്നു പേർക്ക് പരിക്കേറ്റു

August 16, 2022

August 16, 2022

ദുബായ്:വെള്ളി, ശനി ദിവസങ്ങളിലുണ്ടായ രണ്ട്  വാഹനാപകടങ്ങളില്‍ ദുബായിൽ രണ്ട് പേര്‍ മരിച്ചതായും 11 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ വരുത്തിയ വീഴ്‍ചകളാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് ദുബായ്  പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ശനിയാഴ്‍ച ക്രൌണ്‍ പ്ലാസ ഹോട്ടലിന് സമീപം അല്‍ ഇബ്‍ദ സ്‍ട്രീറ്റില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഇവിടെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  ഒരു വാഹനത്തിന്റെ ഡ്രൈവര്‍ റോഡില്‍ ശ്രദ്ധിക്കാതെ വാഹനം യു-ടേണ്‍ എടുത്തതാണ് അപകടത്തിന് കാരണമായി മാറിയത്. വെള്ളിയാഴ്‍ച അല്‍ ഖലീല്‍ റോഡില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയത് കാരണം ഒരു വാഹനത്തിന്റെ നിയന്ത്രണം വിട്ട് മറിയുകയും ചെയ്‍തു. ബിസിനസ് ബേ എക്സിറ്റിന് സമീപം നടുറോഡിലാണ് വാഹനം തലകീഴായി മറിഞ്ഞത്.

എമിറേറ്റ്സ് റോഡില്‍ ഒരു പാലത്തിന് മുകളില്‍ ട്രക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ റോഡില്‍ പെട്ടെന്ന് ലേന്‍ മാറിയതാണ് അപകടത്തിന് കാരണമായതെന്ന് ദുബൈ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമാ സലീം ബിന്‍ സുവൈദാന്‍ പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ദുബൈ - അല്‍ ഐന്‍ ബ്രിഡ്‍ജിന് സമീപം കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് ഇവിടെ അപകട കാരണമായത്.

ഖുമാശ സ്‍ട്രീറ്റില്‍ ഒരു കാല്‍നടയാത്രക്കാരന് കാറിടിച്ച് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‍തു. മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി വളരെ വേഗത്തില്‍ വാഹനം റോഡിന്റെ വലതുവശത്തേക്ക് തിരിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ശൈഖ് സായിദ് റോഡിലുണ്ടായ മറ്റൊരു അപകടത്തില്‍ വാഹനം തലകീഴായി മറിഞ്ഞ് ഒരു യുവതിക്ക് പരിക്കേറ്റു. വാഹനമോടിച്ചിരുന്ന ഇവര്‍ പെട്ടെന്ന് തിരിക്കാന്‍ ശ്രമിച്ചതാണ് ഇവിടെ അപകടത്തിന് വഴിവെച്ചത്. എമിറേറ്റ്സ് റോഡില്‍ അല്‍ ഫയ ബ്രിഡ്ജിന് മുമ്പ് ട്രക്കും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും ഒരാള്‍ക്ക് പരിക്കേറ്റു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News