Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ യിൽ രണ്ടു പേർ കോവിഡ് ബാധിച്ച് മരിച്ചു,ഗൾഫിൽ മരണം മൂന്നായി  

March 21, 2020

March 21, 2020

ദുബായ് : കോവിഡ് 19 രോഗബാധിതരായ രണ്ടു പേർ മരണപ്പെട്ടതായി യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യൂറോപ്പിൽ നിന്നും തിരിച്ചെത്തിയ യു.എ.ഇ സ്വദേശിയാണ് മരണപ്പെട്ട ഒരാൾ. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മരണപ്പെട്ട രണ്ടാമത്തെ ആൾ ഏഷ്യൻ വംശജനായ വിദേശിയാണ്.58 കാരനായ ഇദ്ദേഹം ഹൃദ്രോഗം,കിഡ്‌നി സംബന്ധമായ അസുഖങ്ങൾ ഉൾപെടെ നിരവധി അസുഖങ്ങളുള്ള വ്യക്തിയായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ 16 ന് ബഹ്റൈനിലാണ് ഗൾഫിലെ ആദ്യമരണം റിപ്പോർട്ട് ചെയ്തത്. 65 കാരിയായ വനിതയാണ് ബഹ്‌റൈനിൽ മരണപ്പെട്ടത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News