Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉള്ളാൾ സ്വദേശികളായ രണ്ടു പേരെ ഒമാനിൽ കടലിൽ കാണാതായി,ഒരാളുടെ മൃതദേഹം കണ്ടെത്തി

August 28, 2021

August 28, 2021

മസ്കത്ത് : ഉള്ളാള്‍ സ്വദേശികളായ രണ്ടു യുവാക്കളെ ഒമാനില്‍ കടലില്‍ കാണാതായി. ഉള്ളാള്‍ അലെകളയിലെ റിസ്വാന്‍(25), കൊടെപുരയിലെ സമീര്‍(25) എന്നിവരാണ് വെള്ളിയാഴ്ച വൈകുന്നേരം അപകടത്തില്‍ പെട്ടത്. സമീറിന്റെ മൃതദേഹം കണ്ടെത്തി.

ഒമാനില്‍ ലോക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യത്തെ അവധി ദിനമായിരുന്നു ഇത്. യുവാക്കള്‍ ജോലി ചെയ്തിരുന്ന കമ്ബനിയിലെ 18 ഓളം ജീവനക്കാര്‍ ഒരുമിച്ച്‌ ഒരു വാഹനത്തില്‍ ബീച് സന്ദര്‍ശിച്ചിരുന്നു. ഇവരില്‍ കുളിക്കുന്നതിനായി കടലില്‍ ഇറങ്ങിയവരില്‍ നാല് പേര്‍ തിരമാലകളില്‍ പെട്ട് മുങ്ങിത്താഴുകയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. എന്നാല്‍ റിസ്‌വാനിന്റെയും സമീറിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവരും രണ്ടു വര്‍ഷമായി ഒമാനിലെ സമുദ്രോല്‍പ്പന്ന ഭക്ഷ്യവിഭവ ഫാക്ടറിയില്‍ ജോലിക്കാരാണ്. ഒഴിവുദിനത്തില്‍ സായാഹ്നം ചെലവഴിക്കാന്‍ ദുഖം കടല്‍ തീരത്ത് എത്തിയതായിരുന്നു.


Latest Related News