Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ചാരവൃത്തിക്ക് പിന്നാലെ ട്വിറ്റർ മേധാവിയുമായ സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തൽ 

November 10, 2019

November 10, 2019

റിയാദ് : ചാരവൃത്തിക്ക് പിന്നാലെ  സൗദി കിരീടാവകാശിയും ട്വിറ്റർ മേധാവിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തൽ. മുൻ ജീവനക്കാരെ ഉപയോഗിച്ച് സൗദി ട്വിറ്ററിൽ ചാരപ്രവർത്തനം നടത്തിയെന്ന വെളിപ്പെടുത്തൽ
പുറത്തുവന്ന് ആറു മാസം പിന്നിടുമ്പോഴായിരുന്നു മുഹമ്മദ് ബിൻ സൽമാനും ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്ന് 'മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.രഹസ്യ വിവരങ്ങൾ ചോർത്തിയത് ഉൾപെടെയുള്ള ചാരപ്രവർത്തനവും ഈ കൂടിക്കാഴ്ചയും തമ്മിൽ ബന്ധമുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

2015ലാണ് മുഹമ്മദ് ബിൻ സൽമാനുമായി അടുത്ത ബന്ധമുള്ള ഒരാൾ ട്വിറ്ററിൽ നുഴഞ്ഞുകയറി ചാരപ്രവർത്തനം നടത്തിയത്. ട്വിറ്റർ എൻജിനീയരായിരുന്ന അലി അൽസബറയായിരുന്നു ഇതിന് നേതൃത്വം നൽകിയിരുന്നതിന്നാൻ സൂചന.സൗദി വിമതരുടെ വ്യക്‌തിവിവരങ്ങൾ ചോർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ
വെളിപ്പെടുത്തി. മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായ ശേഷം സൗദിയിൽ വിമത, പ്രതിപക്ഷ പ്രവർത്തകർക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിൽ ഉൾപെടെ വ്യാപകമായ തെരച്ചിലും അറസ്റ്റുകളും നടന്നിരുന്നു. 5,000ത്തിലേറെ രഹസ്യ വിവരങ്ങൾ ഇത്തരത്തിൽ ചോർത്തപ്പെട്ടതായി ട്വിറ്റർ
തന്നെ പിന്നീട് സമ്മതിച്ചിരുന്നു. ട്വിറ്ററിൽ അടുത്തിടെയാണ്  സൗദി വൻനിക്ഷേപം നടത്തിയത്.


Latest Related News