Breaking News
സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു |
തുണീസ്യൻ ഏകാധിപതി സൈനുൽ ആബിദീന്‍ ബിന്‍ അലി അന്തരിച്ചു

September 20, 2019

September 20, 2019

റിയാദ് : മുന്‍ തൂണീസ്യന്‍ പ്രസിഡന്റ് സൈനുൽ ആബിദീന്‍ ബിന്‍ അലി(83) സൗദിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു.1987 മുതല്‍ 2011 വരെ തുണീസ്യയുടെ പ്രസിഡന്റായിരുന്ന ബിന്‍ അലി 'മുല്ലപ്പൂ വിപ്ലവ'മെന്ന് അറിയപ്പെട്ട ജനകീയ വിപ്ലവത്തെ തുടര്‍ന്നാണ് സ്ഥാനഭ്രഷ്ടനായത്.സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദിയിലേക്ക് കുടുംബസമേതം കടന്ന അദ്ദേഹം അവിടെ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.

തൂണീസ്യയിലെ ഇടക്കാല സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. 2012ലും 2013ലും തൂണീസ്യന്‍ കോടതിയും സൈനിക കോടതിയും അദ്ദേഹത്തിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു.


Latest Related News