Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
വാക്സിനേഷൻ എടുക്കാത്തവർക്ക് യുഎഇയിൽ ഇന്ന് മുതൽ യാത്രാവിലക്ക്

January 10, 2022

January 10, 2022

അബുദാബി : വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കാത്ത പൗരന്മാർക്ക് ഇന്നുമുതൽ യുഎഇയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യാനാവില്ല. കോവിഡ് കേസുകൾ വർധിക്കുന്നത് പരിഗണിച്ചാണ് ഈ നടപടി. രണ്ട് ഡോസും സ്വീകരിച്ച ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ തയ്യാറാവണമെന്ന് അധികൃതർ അപേക്ഷിച്ചു. 

ആരോഗ്യപരമായ കാരണങ്ങൾ കാരണം വാക്സിൻ എടുക്കാതിരുന്നവർ, മാനുഷിക പരിഗണന അർഹിക്കുന്നവർ, ചികിത്സാർത്ഥം യാത്ര ചെയ്യുന്നവർ മുതലായവർക്ക് വാക്സിൻ എടുക്കുന്നതിൽ ഇളവുകൾ ഉണ്ടെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. നിലവിൽ മുപ്പതിനായിരത്തോളം രോഗികളാണ് യുഎഇയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2759 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്


Latest Related News