Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ഫുട്ബോൾ കളിക്കിടെ തിരൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

June 06, 2021

June 06, 2021

ദുബായ് : തിരൂർ കൂട്ടായി സ്വദേശി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു.കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കല്‍ മാനുട്ടിയുടെ മകന്‍ ശുഹൈബ് (33) ആണ് മരിച്ചത്.  കൂട്ടുകാരോടൊത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബയില്‍ ഫ്രൂട്ട്സ് കമ്പനിയിൽ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായയാരുന്നു.

ഭാര്യ അന്‍സി.മകന്‍ സിയാദ്.മാതാവ് ആയിശ കുട്ടി. ദുബയിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും.


Latest Related News